ന്യൂഡല്‍ഹി:  രാജ്യ തലസ്ഥാനത്ത്  കോവിഡ്  വ്യാപിക്കുന്ന  സാഹചര്യത്തില്‍ അടിയന്തിര  ഇടപടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍  പതിനായിരം   കിടക്കകളും 1,000  ഐസിയു ബെഡുകളും ഉള്ള പുതിയ  കോവിഡ് ആശുപത്രി  10  ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന്  അമിത് ഷാ  പറഞ്ഞു  


കരസേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല. ഡിആര്‍ഡിഓ, ടാറ്റാ ട്രസ്റ്റാണ് സ്ഥാപനം പണിയുക.  ഡല്‍ഹിയിലെ ചത്തര്‍പുര്‍ പ്രദേശത്ത് പണി ആരംഭിച്ച കൊറോണ ആശുപത്രിക്ക് 'സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍'എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ആശുപത്രിയായിരിക്കും ഇത്. 


ഡല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അരവിന്ദ്   കേജരിവാള്‍ ഇന്നലെ തള്ളിയിരുന്നു. നിലവില്‍ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ് ആശുപത്രിയിലുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓക്‌സിജന്‍ സഹായത്തിന് സംവിധാനം ഒരുക്കുമെന്നും  എല്ലാവര്‍ക്കും  പരിശോധനക്കുള്ള സൗകര്യവും  ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും കേജരിവാള്‍ പറഞ്ഞു. 


കോവിഡ്  ബാധ  രൂക്ഷമായി ബാധിച്ച ഡല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ  കടിഞ്ഞാണ്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.പ്രതിരോധ പ്രവര്‍ത്തനത്തിന് അമിത്ഷാ മുന്നിട്ടിറങ്ങിയതിന് ശേഷമാണ് ആശുപത്രിയുടെ നിര്‍മ്മാണം വേഗത്തിലായത്.


Also read: കോവിഡ് സ്ഥിരീകരണത്തില്‍ കേരളം മുന്നോട്ട് ... 141 പേര്‍ക്ക് വൈറസ് ബാധ... !!