ന്യൂ ഡൽഹി : ഡൽഹി ലഫ്റ്റനെന്റ് ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു. രാജിക്കത്ത് ഇന്ന്  മെയ് 18 ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി. രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

2016ലാണ് കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുടെ ലഫ്റ്റനെന്റ് ഗവർണറായി ബൈജാൽ ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തിലധികമായി ഈ സ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം. നിരവധി തവണ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സർക്കാരുമായി കലഹിച്ചത് വാർത്തയിൽ ഇടം പിടിച്ചിരിന്നു.


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.