ദില്ലി: പുതിയ ഇന്ത്യൻ പാർലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി. ട്വിറ്ററിലൂടെയാണ് പാർലമെന്റിന്റെ ആകൃതിയെ വിമർശിച്ച് രാഷ്ട്രീയ ജനതാദൾ എത്തിയത്. പാർലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ചേർത്തു വെച്ച് ഇത് എന്താണെന്ന ചോദ്യവുമായി ആണ് ആർജെഡി എത്തിയത്. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നാണ് വേണു​ഗോപാൽ വിമർശിച്ചത്.  ഉദ്ഘാടനം ചെയ്തത് ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ്. ഇതിനെല്ലാം വിനിയോഗിക്കുന്നത് ജനങ്ങളുടെ പണമാണ്. ഈ ചടങ്ങിലേക്ക് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന്  തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.


ALSO READ: നൈജീരിയയിൽ തടവിലായ നാവികർക്കും എണ്ണക്കപ്പലിനും മോചനം; 3 മലയാളികൾ അടക്കം 16 ഇന്ത്യക്കാർ


അതേസമയം പുതിയ പാർലമെന്‍റ് മന്ദിരം  ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ന് അവിസ്മരണീയ ദിനമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. എല്ലാവര്‍ക്കും അഭിമാനവും പ്രതീക്ഷയുമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. രാജ്യത്തിന്‍റെ ശക്തിക്കും പുരോഗതിക്കും പുതിയ പാര്‍ലമെന്‍റ് പുതിയ കരുത്ത് നല്‍കുമെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഞയറാഴ്ച്ച രാവിലെ  ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിലായി ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.


തുടര്‍ന്ന്  ഇരു ചേംബറുകളും  അദ്ദേഹം സന്ദർശിച്ചു. പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം ആരംഭിച്ചത് 2020 ലാണ്. പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2022ൽ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 899 ദിവസങ്ങളാണ് എടുത്തത്.  21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. മന്ദിരം രൂപകൽപന ചെയ്തിരിക്കുന്നത് ത്രികോണാകൃതിയിലാണ്. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.


അതേസമയം മന്ദിരത്തിന്‍റെ ഉദ്ഘാടനം നരേന്ദ്രമോദിയുടെ വൺമാൻഷോയെന്ന് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി രാജ്യത്തിന്റെ പുതിയ പാർലമന്റ് ഉദ്ഘാടനം ചെയ്ത ദിവസം അവിടെ പ്രതിഷേധിക്കുകയാണ് ​ഗുസ്തി താരങ്ങൾ. ഈ സാഹചര്യത്തിൽ  ഔട്ടര്‍ ഡല്‍ഹിയില്‍ താത്ക്കാലിക ജയില്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. ലൈംഗികാതിക്രമത്തില്‍ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. 


'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' എന്ന പേരിലാണ്  പ്രതിഷേധപരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.  വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളും  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇവിടേക്ക് എത്തുമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് പോലീസ് ഡല്‍ഹി അതിര്‍ത്തികളിലെ പരിശോധനയും ശക്തമാക്കി.  കര്‍ഷകരുടെ വിവിധ നേതാക്കൾ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. അംബാലയില്‍ വച്ച്  ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍ണം സിങ് ചരുണിയെ പോലീസ് തടവിലാക്കി. ഞായറാഴ്ച(മെയ് 28) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.