ഡൽഹി: പഴയ ഒരു രൂപയുടേയും 50 പൈസയുടേയും നാണയത്തുട്ടുകള്‍ ഇനി പുതുതായി വിപണിയില്‍ എത്തില്ല. ഒരു രൂപയുടേയും 50 പൈസയുടേയും കോപ്രനിക്കല്‍ നാണയങ്ങളാണ് പിന്‍വലിക്കുന്നത്.ചെമ്പ്, നിക്കല്‍ എന്നീ ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന നാണയങ്ങളാണ് കോപ്പര്‍ നിക്കല്‍ നാണയങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി ഇത്തരം നാണയങ്ങള്‍ ബാങ്കില്‍ എത്തിയാല്‍ ബാങ്ക് പിന്നീട് ഇവ പുറത്തുവിടില്ല. നാണയ ചംക്രമണ വ്യൂഹത്തില്‍ നിന്നും ഇവയെ എടുത്തമാറ്റാനാണിത്. ഒരു രൂപ, 50 പൈസ കോപ്ര നിക്കല്‍ നാണയത്തുട്ടുകള്‍ ഇനി പുുതുതായി നിര്‍മ്മിക്കുകയുമില്ല. ഇവയുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ ആര്‍ബിഐ ന്യൂ ഡല്‍ഹിയിലെ ഐസിഐസിഐ ബാങ്കിന് നിര്‍ദേശം നല്‍കി. 


ഇത്തരം കോപ്രനിക്കല്‍ നാണയങ്ങള്‍ കൂടുതലായി കൈവശമുള്ളവര്‍ക്ക് അവ ബാങ്കില്‍ നല്കി മാറ്റി വാങ്ങാം. ബാങ്ക് അതിന് തത്തുല്യമായ മൂല്യത്തിനുള്ള നോട്ടുകള്‍ നല്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.