ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുർമുവാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല പുതിയ പാ‍ർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്, പ്രധാനമന്ത്രിയല്ലെന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 28നാണ് പുതുതായി നിർമ്മിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണുകയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 2020 ഡിസംബർ 10നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. 


ALSO READ: പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോണുകൾ വെടിവെച്ചിട്ട് ബിഎസ്എഫ്; മയക്കുമരുന്ന് കണ്ടെടുത്തു


1927-ലാണ് ഇന്നത്തെ പാർലമെന്റ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയായത്. ഇപ്പോൾ 96 വർഷമായി ഇതേ മന്ദിരം തന്നെയാണ് ഉപയോ​ഗിക്കുന്നത്. പഴയ മന്ദിരം ഇന്നത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്ന് കണ്ടെത്തിയതോടെയാണ് രാജ്യത്തിന് പുതിയ പാർലമെൻ്റ് മന്ദിരം എന്ന ആശയം കേന്ദ്രസ‍ർക്കാർ പരി​ഗണിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയും. ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭാ ചേംബറിൽ മൊത്തം 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും.


ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഒരു വലിയ ഭരണഘടനാ ഹാൾ, എംപിമാർക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും ഉണ്ടാകും. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാ‍ർ എന്നിങ്ങനെ പുതിയ പാർലമെന്റ് മന്ദിരത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട്. വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.