ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.  കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടയിൽ കൊല്ലപ്പെട്ടത് 9 പേർ എന്നാണ് റിപ്പോർട്ട്. കൂടാതെ സംഘർഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാൽ ഇവരുടെ ആരോ​ഗ്യ നില മോശമായതിനാൽ മരണ സംഖ്യ ഇനിയും കൂടുമെന്നാണ്  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പാണ് ഒമ്പത് പേർ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് സൈന്യം സ്ഥിതീകരിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മാരകമായ മുറിവുകളും വെടിയേറ്റ ഒന്നിലധികം പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വിവിധ പ്രദേശങ്ങളിൽ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു.


മണിപുരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് കുറച്ചു ദിവസങ്ങളിൽ അയവുണ്ടായിരുന്നു. സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഘർഷത്തെ തുടർന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.


ALSO READ: ഒരു മാസത്തിലേറെയായി തുടരുന്ന മണിപ്പൂർ കലാപത്തിൽ വലഞ്ഞ് ജനം


അതേസമയം മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് അപകടം. സംഭവത്തിൽ നാല് പേർ വെന്ത് മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പൂനെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം ഉണ്ടായത്. പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ മറിയുകയായിരുന്നു. തുടർന്ന് ടാങ്കറിൽ നിന്ന് എണ്ണ ഒഴുകി ചുറ്റും തീപിടിച്ചു. ഒരു പാതയിലൂടെയുള്ള ​ഗതാ​ഗതം മാത്രമാണ് നിലവിൽ അനുവദിച്ചിരിക്കുന്നതെന്ന് പൂനെ റൂറൽ പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.