കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 'സൗഭാഗ്യ' വൈദ്യുത പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ പദ്ധതിയിലൂടെ 'സൗജന്യ' വൈദ്യുതി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ഓടെ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ (സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന) 'സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ചത് എന്നും വക്താവ് അറിയിച്ചു. കേന്ദ്രത്തിന്‍റെ നിലപാടനുസരിച്ച്‌ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തിനും സൗജന്യ വൈദ്യുതി നല്‍കാന്‍ പദ്ധതിയില്ല.


ഈ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നവര്‍ അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന വൈദ്യുതി നിരക്ക് നല്‍കേണ്ടതാണ് എന്നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.