CBSE Class 10th Term 1 Results 2022: സിബിഎസ്ഇ പത്താം ക്ലാസ് ടേം 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
CBSE Class 10th Term 1 Results 2022: സിബിഎസ്ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എന്നാല്‍, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പരീക്ഷാഫലം CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭിക്കില്ല. അതായത്, CBSE പത്താം ക്ലാസ് ടേം 1 പരീക്ഷാഫലം മുന്‍കൂറായി അതാത് സ്കൂളുകള്‍ക്ക് കൈമാറുകയാണ് ചെയ്തിരിയ്ക്കുന്നത്. CBSE ഇമെയില്‍ വഴി റിസള്‍ട്ട് ഇതിനോടകം കൈമാറിയിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്കൂളുമായി ബന്ധപ്പെടാം.
അതേസമയം, ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് CBSE യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbseresults.nic.in അല്ലെങ്കില്‍ cbse.gov.in ലും ലഭ്യമാകും. ഓണ്‍ലൈനില്‍ ലഭ്യമാകുന്നത് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാന്‍ സാധിക്കം.
പരീക്ഷാഫലം അറിയുന്നതിന് വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ആവശ്യപ്പെടുന്ന വിവരങ്ങൾ നല്‍കി റിസള്‍ട്ട് അറിയാന്‍ സാധിക്കും. അത് എങ്ങിനെയെന്ന് നോക്കാം...
CBSE Board Class 10th Term-1 Result എങ്ങിനെ അറിയാം? (How to check CBSE Board Class 10th Term-1 Result?)
1. വിദ്യാർത്ഥികൾ cbse.gov.in അല്ലെങ്കില്‍ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. CBSE ബോർഡ് പത്താം ക്ലാസ് ടേം-1 ഫലത്തിന്‍റെ (CBSE Board Class 10th Term-1 Result) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഇനി അടുത്ത ഘട്ടത്തിൽ നിങ്ങളുടെ റോൾ നമ്പർ (Roll നമ്പര്‍) അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ (Registration Number) നൽകി സബ്മിറ്റ് (Submit) ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. സ്ക്രീനിൽ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.
5. പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.
കൊറോണ മഹാമാരി മൂലം ഇത്തവണ CBSE 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ വ്യത്യസ്ത രീതിയിലാണ് നടത്തുന്നത്. ബോർഡ് പരീക്ഷ ടേം 1, ടേം 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. എന്നാല്‍, ടേം 1 പരീക്ഷയിൽ വിദ്യാര്‍ഥികള്‍ വിജയിക്കുകയോ തോൽക്കുകയോ ഇല്ല. സാധാരണ ഫലം മാത്രമേ പുറത്തുവിടൂ. എന്നിരുന്നാലും ടേം 1 പരീക്ഷാഫലവും നിര്‍ണ്ണായകമാണ് എന്ന കാര്യം മറക്കാതിരിയ്ക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.