Weather Update Today: ഈ വര്‍ഷം ഉത്തരേന്ത്യ കനത്ത കാലാവസ്ഥാ വ്യതിയാനം അഭിമുഖീകരിയ്ക്കുകയാണ്.  എല്ലാ വര്‍ഷവും ജനുവരി പകുതിയോടെ തണുപ്പ് പിന്‍മാറാന്‍ ആരംഭിക്കും, എന്നാല്‍ ഇത്തവണ മറിച്ചാണ്. ജനുവരി അവസാനത്തിലും തണുപ്പിനും മൂടല്‍ മഞ്ഞിനും ശമനമില്ല.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope Today, January 31: ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം


ജനുവരിയിലെ അവസാന ദിവസം കനത്ത മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ്‌ ഉത്തരേന്ത്യയ്ക്ക് സമ്മാനിച്ചത്. ഡല്‍ഹി നഗരത്തില്‍ ഇടതൂർന്ന മൂടൽമഞ്ഞ് Visibiliy പൂജ്യത്തിലെത്തിച്ചു. ഡൽഹി-എൻസിആറിനെ മൂടിയ മൂടൽമഞ്ഞ് റെയില്‍, റോഡ്‌, വ്യോമ യാത്രയെ സാരമായി ബാധിച്ചു. ഇത് ഗതാഗത രംഗത്ത് ഏറെ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. 


Also Read:  Lucky People By Name: പേരിലൂടെ അറിയാം, ഇവര്‍ കുബേര്‍ ദേവന്‍റെ അനുഗ്രഹമുള്ളവര്‍...!!   
   
ഇന്ത്യന്‍ റെയില്‍വേ


ഇടതൂർന്ന മൂടൽമഞ്ഞ് മൂലം നിരവധി ട്രെയിനുകളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി, ഇത് യാത്രക്കാർക്ക് കാര്യമായ അസൗകര്യമുണ്ടാക്കിയതായി റെയില്‍വേ അറിയിയ്ക്കുന്നു.



ഡൽഹി എയർപോർട്ട്
 
മോശം കാലാവസ്ഥ വ്യോമ ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരിയ്ക്കുന്നതായി ഡല്‍ഹി എയർപോർട്ട്  അറിയിയ്ക്കുന്നു. ഡൽഹി എയർപോർട്ടിൽ ലാൻഡിംഗും ടേക്ക് ഓഫുകളും വൈകുന്നു. ഈ സാഹചര്യത്തില്‍ വിമാന യാത്രക്കാര്‍ പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ ഡൽഹി എയർപോർട്ട് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. 


 


റോഡ്‌ ഗതാഗതം 


മോശം കാലാവസ്ഥ കാരണം ബസുകൾ വൈകുകയാണ്. ദേശീയ തലസ്ഥാനത്തെയും ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളെയും ഇടതൂർന്ന മൂടൽമഞ്ഞ് വിഴുങ്ങി, ഇത് ഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയും ദൃശ്യപരത ഗണ്യമായി കുറയ്ക്കുകയും  ചെയ്തു. 


കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്


ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡല്‍ഹി. പഞ്ചാബ്, ഹരിയാന, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വളരെ ഇടതൂർന്ന മൂടൽമഞ്ഞിനുള്ള മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, അടുത്ത മൂന്ന് ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.