COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ
Maharashtra അഹമ്മദ്നഗറിൽ ജില്ലയിൽ ഇതിനോടകം കഴിഞ്ഞ ഒരു മാസത്തിനിടെ 8000ത്തിൽ അധികം കുട്ടികൾക്കാണ് കോവിഡ് (COVID 19) ബാധ സ്ഥിരികീരിച്ചിരിക്കുന്നത്. നേരത്തെ രജസ്ഥാനിലും (Rajasthan) സമാനമായ രീതിയിൽ കുട്ടികളിൽ വ്യാപകമായി കോവിഡ് ബാധി കണ്ടെത്തിയിരുന്നു.
Mumbai : രാജ്യത്ത് മൂന്ന് കോവിഡ് തരംഗത്തിന് (COVID Third Wave) സൂചന നൽകി കുട്ടികളിൽ രോഗവ്യാപന തോത് വർധിക്കുന്നു. മഹരാഷ്ട്രയിലെ (Maharashtra) അഹമ്മദ്നഗറിൽ ജില്ലയിൽ ഇതിനോടകം കഴിഞ്ഞ ഒരു മാസത്തിനിടെ 8000ത്തിൽ അധികം കുട്ടികൾക്കാണ് കോവിഡ് (COVID 19) ബാധ സ്ഥിരികീരിച്ചിരിക്കുന്നത്. നേരത്തെ രജസ്ഥാനിലും (Rajasthan) സമാനമായ രീതിയിൽ കുട്ടികളിൽ വ്യാപകമായി കോവിഡ് ബാധി കണ്ടെത്തിയിരുന്നു.
മെയ് മാസത്തിൽ മാത്രമായി എണ്ണായിരത്തിൽ അധികം കുട്ടികൾക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉള്ളവാക്കുന്നതാണ് എന്നാണ് അഹമ്മദ്നഗർ ജില്ല കലക്ടർ രാജേന്ദ്രാ ഭോസ്ലെ ഒരു ദേശീയ മാധ്യമത്തിനോടായി അറിയിച്ചത്.
ALSO READ : വുഹാൻ ലാബ് എന്ന് അതി നിഗൂഢമായ പരീക്ഷണ സ്ഥലം: പുറം ലോകമറിയാത്ത രഹസ്യങ്ങൾ
ആരോഗ്യ മേഖലയിലെ കണക്ക് കൂട്ടലുകൾ പ്രകാരം മഹാരാഷ്ട്ര ഉൾപ്പെടയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മൂന്നാം കോവിഡ് തരംഗം ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളോടാകാനാണ് സാധ്യത. മൂന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കാൻ സാധ്യത കുട്ടികളിലാണെന്ന് നിഗമനങ്ങളും ഉണ്ട്.
ALSO READ : India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; മരണ നിരക്കിലും നേരിയ ആശ്വാസം
ഈ നിഗമനങ്ങൾ മുൻ നിർത്തി മഹരാഷ്ട്രയിലെ സഗ്ലി ജില്ലയിൽ കുട്ടികൾക്കായി പ്രത്യേക കോവിഡ് വാർഡുകൾ വരെ സജ്ജമാക്കിട്ടുണ്ട്. രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികൾക്ക് കിടക്കകളും ഓക്സിജന് ക്ഷാമവും തുടങ്ങിയവ അനുഭവപ്പെട്ടു. അതുകൊണ്ട് മൂന്നാം തരംഗത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരക്കാൻ ശ്രമിക്കണം. അതിനാൽ നമ്മൾ പൂർണ്ണായി സജ്ജമായി ഇരിക്കുക എന്നാണ് മഹരാഷ്ട്രയിലെ എംഎൽഎയായ സംഗ്രാം ജഗ്താപ് ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞത്. ആരോഗ്യ വിദഗ്ധരുടെ നിഗമനങ്ങൾ മുൻനിർത്തിയ രാജ്യത്ത് ഉടനീളം കുട്ടികൾക്കായി പ്രത്യേക കോവിഡ് ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസ്ഥാനത്തെ ജനങ്ങളോട് അഭിസംബോധന ചെയ്തപ്പോൾ മൂന്നാം തരംഗത്തിനായി എല്ലാവരും സ്വയം സന്നദ്ധരായി ഇരിക്കണമെന്ന് അറിയിച്ചു. സർക്കാർ എല്ലാ തരത്തിലും മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമായിട്ടുണ്ടെന്ന് താക്കറെ അറിയിച്ചു. പക്ഷെ എന്ന് ഏത് ദിവസം മൂന്നാം കോവിഡ് തരംഗം ഉണ്ടാകുമെന്ന് തനിക്ക് അറിയില്ല എന്ന് താക്കറെ ജനങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...