നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ നൂറ്റിഇരുപതാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമർപ്പിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ ഇന്‍റർനെറ്റിലൂടെ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. netajipapers.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഇത് ലഭ്യമാവുക.


COMMERCIAL BREAK
SCROLL TO CONTINUE READING

നേതാജിയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ കൊളോണിയസത്തിന്‍റെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കാന്‍ അദ്ദേഹത്തിന്‍റെ ധീരതയും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.


നേതാജിയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ കൊളോണിയസത്തിന്‍റെ പിടിയിൽ നിന്നും സ്വതന്ത്രമാക്കാൻ അദ്ദേഹത്തിന്‍റെ ധീരതയും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നേതാജി ഒരു ബുദ്ധിജീവിയായിരുന്നു. 


സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഉന്നമനത്തെക്കുറിച്ചാണ് അദ്ദേഹം എല്ലായ്പോഴും ചിന്തിച്ചത്. നേതാജിയെക്കുറിച്ചുള്ള ഫയലുകള്‍ പൊതുജനത്തിന് കൂടി ലഭ്യമാകണമെന്ന ദശാബ്ദങ്ങള്‍ നീണ്ട ആവശ്യമാണ് സര്‍ക്കാരിന് സഫലീകരിക്കാന്‍ കഴിഞ്ഞതെന്നും ട്വിറ്ററലൂടെ മോദി കുറിച്ചു.