ഭോപ്പാല്‍:  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് തന്‍റെ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ് ബിജേന്ദ്ര സിംഗ് സിസോദിയ. രാഹുല്‍ എവിടെയാണെന്നുള്ള സൂചന നല്‍കുന്നവര്‍ക്കാണ് ബിജെപി നേതാവിന്‍റെ ഓഫര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു മുന്‍പ് രാഹുല്‍ വിദേശ യാത്രകള്‍ നടത്തിയപ്പോള്‍ കൂടുതല്‍ ആശയങ്ങള്‍ സ്വരൂപിക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലനായി തിരിച്ചുവരാനെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ രാഹുല്‍ വീണ്ടും  പോകുന്നത് അതിനുവേണ്ടിയാണോയെന്ന്‍  ബിജേന്ദര്‍ ചോദിച്ചു. കൂടാതെ, എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുല്‍ സ്വയം റീചാര്‍ജ്‌ ചെയ്യുന്നതെന്നും ബിജേന്ദ്ര സിംഗ് ചോദിച്ചു.


രാഹുല്‍ എവിടെക്കാണ്  പോയതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. . തന്‍റെ 46ആമത്തെ പിറന്നാള്‍ ആഘോഷത്തിനു ശേഷമാണ് താന്‍ വിദേശ സന്ദര്‍ശനത്തിനു പുറപ്പെടുന്നതായി ട്വിറ്ററിലൂടെ രാഹുല്‍ അറിയിച്ചത്.