ന്യൂഡൽഹി: ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം.  ഇപ്പോൾ പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ (Covid Vaccine) സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ആവശ്യമില്ലയെന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്‌ക്ക് പുതിയ മാർഗ്ഗനിർദ്ദേശം ബാധകമാണ്.  അതുപോലെ ആഭ്യന്തര യാത്ര നടത്തുന്ന വിമാനയാത്രികർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. നിലവിൽ മൂന്ന് സീറ്റുകളുള്ള നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ട്. കൂടാതെ ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് 


എന്നാൽ ക്വാറന്റീൻ, ഐസൊലേഷൻ എന്നീ കാര്യങ്ങൾ രോഗവ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.  കൊറോണ കേസുകൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനാന്തര യാത്രയ്‌ക്കുള്ള വിലക്കുകളും കേന്ദ്രം പിൻവലിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.