New Delhi: കോവിഡ് വ്യാപനത്തെ   തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്  വീണ്ടും നീട്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation - DGCA) ആണ്  പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.   ഇതനുസരിച്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള  വിലക്ക് ഓഗസ്റ്റ് 31 വരെ നിലനില്‍ക്കും.


കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്   DGCA യുടെ ഈ തീരുമാനം. കൂടാതെ, നിരവധി രാജ്യങ്ങളില്‍ Covid Delta Plus Variant വ്യാപനം ശക്തമാവുന്ന  സാഹചര്യവും ഈ തീരുമാനത്തിന് മറ്റൊരു കാരണമാണ്.  


എന്നാല്‍,  ചരക്ക് വിമാനങ്ങള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. 



Also Read: Breaking News: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയ ഉത്തരവ് വീണ്ടും നീട്ടി


ഇന്ത്യയില്‍ നിന്നും  ഇപ്പോള്‍   'എയര്‍ ബബിള്‍' കരാറില്‍ ഏര്‍പ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.


കൊറോണ വ്യാപനം തീവ്രമായത്തോടെ 2020 മാര്‍ച്ച്‌  മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രാജ്യത്ത്​ ആദ്യഘട്ട lock down പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23 മുതലാണ്​ വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക