Meghalaya: മേഘാലയയിൽ കൂൺ കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു; 9 പേർ ചികിത്സയിൽ
മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് കൂൺ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചത്.
ഷില്ലോങ്: മേഘാലയയിൽ കൂൺ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. ഒരു കുടുംബത്തിലെ 12 പേർ കൂൺ കഴിച്ചിരുന്നു. ഇവരിൽ മൂന്ന് കുട്ടികളാണ് ഗുരുതര രോഗപ്രശ്നങ്ങളെ തുടർന്ന് മരിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബി.എസ് സൊഹ്‍ലിയ പറഞ്ഞു. എട്ടും പന്ത്രണ്ടും പതിനഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഇത് ആദ്യമായല്ല മേഘാലയയിൽ നിന്ന് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021ൽ കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ഭക്ഷിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു.
Heavy Rain And Lightning: തൃശൂരില്‍ കനത്ത മഴയും ഇടിമിന്നലും; ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
തൃശൂർ ജില്ലയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ട് പേർ മരിച്ചു. വടപ്പാട് കോതകുളം ബീച്ചിൽ വാഴൂർ ക്ഷേത്രത്തിന് സമീപം സുധീറിന്റെ ഭാര്യ നിമിഷ (42), വേലൂർ കുറുമാൻ പള്ളിക്ക് സമീപം തോപ്പിൽവീട്ടിൽ ഗണേശൻ (50) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
രാവിലെ വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കവേയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. ഗണേശന് വീടിന് അകത്തിരിക്കുമ്പോഴാണ് മിന്നലേറ്റത്. കേരളത്തിൽ കാലവർഷം എത്തിയതോടെ ശക്തമായ മഴയാണ് സംസ്ഥാനത്ത് പരക്കെ ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്