ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ബാലോല്‍ നഗര്‍ ഗ്രാമത്തിൽ ഒരു വീടിന് മുകളിലേക്ക് മിഗ്  21 തകര്‍ന്ന് വീഴുകയായിരുന്നു. മൂന്ന് നാട്ടുകാരാണ് അപകടത്തിൽ മരിച്ചത്. പൈലറ്റുമാര്‍ സുരക്ഷിതരാണ്. പാരച്യൂട്ട് ഉപയോ​ഗിച്ച് വിമാനത്തിൽ നിന്ന് ചാടിയാമ് പൈലറ്റ് രക്ഷപ്പെട്ടത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വിമാനം തകർന്നു വിഴാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.



 


Tanur boat accident: താനൂർ ബോട്ടപകടം: അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും


മലപ്പുറം: Malappuram Tanur Boat Accident: താനൂർ ഓട്ടമ്പ്രം  തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ അനുശോചനമറിയിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും. ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗാദീപ് ധൻഖറും അനുശോചനം അറിയിച്ചിരിക്കുന്നത്. ‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നാണ് രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചത്.


മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നുവെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടേ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാണ് ഉപരാഷ്‌ട്രപതി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയും താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 കവിഞ്ഞു. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു.  ഇതിനിടയിൽ അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.