Secundarabad Shalimar Express: പശ്ചിമ ബംഗാളിൽ സെക്കന്തരാബാദ്-ഷാലിമർ എക്സ്പ്രസിൻ്റെ 3 കോച്ചുകൾ പാളം തെറ്റി
Train Derailed: സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി. സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകട സ്ഥലത്തെത്തി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി. ഹൗറയിലെ നാഗ്പൂർ സ്റ്റേഷന് സമീപമാണ് ട്രെയിൻ അപകടമുണ്ടായത്. ട്രെയിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ ആളപായമില്ലെന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. ഡൗൺ ലൈനിൽ നിന്നും ടോപ്പ് ലൈനിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read: പി പി ദിവ്യയുടെ ജാമ്യം: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്
അപകടത്തിൽ പെട്ടത് രണ്ട് പാസഞ്ചർ കോച്ചുകളും ഒരു പാഴ്‌സൽ വാനുമാണ്. യാത്രക്കാരെ കോച്ചുകളിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് ദുരിതാശ്വാസത്തിനായി സന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ റിലീഫ് ട്രെയിനുകളും ഉടൻ അയച്ചതായി റെയിൽവേ അറിയിച്ചിരുന്നു. യാത്രക്കാരെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകാൻ ബസുകളും അയച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 റെയിൽവേ അപകടങ്ങളിലായി 351 പേരുടെ ജീവൻ പൊലിയുകയും 970 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.