Mysuru Accident: മൈസൂരു വാഹനാപകടം: മലയാളി വിദ്യാർത്ഥിനിയും സുഹൃത്തുമുൾപ്പെടെ മൂന്നുപേർ മരിച്ചു
Road Accident: മരണമടഞ്ഞ ശിവാനി മൈസൂരു അമൃത വിശ്വവിദ്യാ പീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർത്ഥിനി ആയിരുന്നു. അപകടം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു.
ബെംഗളൂരു: മൈസൂരുവിൽ കാർ സ്‌കൂട്ടറിലിടിച്ച് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശി ശിവാനി, സുഹൃത്ത് മൈസൂരു സ്വദേശി ഉല്ലാസ്, ഭക്ഷണ വിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശിയുമാണ് മരണമടഞ്ഞത്.
Also Read: ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞു; 5 മരണം, 38 പേർക്ക് പരിക്ക്
മരണമടഞ്ഞ ശിവാനി മൈസൂരു അമൃത വിശ്വവിദ്യാ പീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർത്ഥിനി ആയിരുന്നു. അപകടം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു. ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
അപകടം നടന്ന ഉടൻ തന്നെ രണ്ടുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ സ്‌കൂട്ടറിനു പുറമെ മറ്റ് രണ്ട് ഇരുചക്ര വാഹനങ്ങൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആളാണ് മരിച്ച മൂന്നാമൻ. അപകടത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ശിവാനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് നടക്കും
<iframe allow="accelerometer;" autoplay;="" encrypted-media;="" gyroscope;="" picture-in-picture"="" allowfullscreen="" frameborder="0" height="350" src="https://zeenews.india.com/malayalam/live-tv/embed?autoplay=1&mute=1" width="100%">
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്