കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്
കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്‍ന്നു. തുടര്‍ന്ന് സിദ്രയില്‍ വെച്ച് ട്രക്കിനെ തടഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഭടന്മാര്‍ക്ക് നേരെ നിറയൊഴിച്ചു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
അതേസമയം ഏറ്റുമുട്ടലിൽ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാൻ അഗ്നിശമനസേനയെ വിളിച്ചതായും പൊലീസ് പറഞ്ഞു. പുതുവർഷത്തിൽ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് വൃത്തങ്ങൾ പറയുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...