Viral video: ക്യൂട്ട്നസ് ഓവർലോഡഡ്! അമ്മക്കടുവയെ പിന്തുടരുന്ന കടുവക്കുഞ്ഞുങ്ങൾ, വൈറലായി വീഡിയോ
Tiger viral video: ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയാണ് അമ്മക്കടുവയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോയാണ് വൈറലാകുന്നത്. കാട്ടിലെ മൃഗങ്ങളുടെയൊക്കെ വീഡിയോയ്ക്ക് ആരാധകരേറെയാണ്. മനുഷ്യരുടെ ശല്യമില്ലാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയുടെ ഓരോ പ്രവൃത്തിയും അത്രമേൽ സുന്ദരമാണ്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കടുവയുടേയും കുഞ്ഞുങ്ങളുടേയുമാണ് വീഡിയോ. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ അമ്മക്കടുവയ്‌ക്കൊപ്പം നടക്കുന്ന കടുവക്കുഞ്ഞുങ്ങളെ കാണാം.
ALSO READ: 'ഇഷ്ടപ്പെട്ടു..എടുക്കുന്നു': കരിമ്പ് കഴിക്കാൻ ട്രക്കുകൾ തടഞ്ഞ് ആന, വീഡിയോ വൈറൽ
കടുവ പോകുന്നയിടത്തെല്ലാം അതിനെ പിന്തുടരുന്ന കടുവക്കുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണാനാകുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
കരടിക്ക് മുന്നിൽപ്പെട്ട മനുഷ്യൻ; പിന്നീട് എന്തായിരിക്കും സംഭവിച്ചത്? വൈറൽ വീഡിയോ കാണാം
അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് വന്യമൃഗങ്ങളെ കണ്ടാൽ ആരായാലും പേടിക്കും. അപ്പോൾ ഏറ്റവും അപകടകാരികളായ കരടികളെ കണ്ടാലോ... അക്രമാസക്തരാകാറുള്ള കരടികൾക്ക് മുന്നിൽ ചെന്ന് പെട്ടാൽ പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമാകില്ല. ഓടുക എന്നല്ലാതെ മറ്റൊന്നും പെട്ടെന്ന് നമ്മുടെ മനസിലേയ്ക്ക് വരാൻ വഴിയില്ല. അല്ലെങ്കിൽ പണ്ടത്തെ മല്ലന്റേയും മാതേവന്റേയും കഥകളിലേത് പോലെ ശ്വാസമടക്കി മരിച്ചത് പോലെ കിടക്കണം. ഇത് രണ്ടുമല്ലാത്ത രീതിയിലുള്ള ഒരാളുടെ വീഡിയോയാണ് ഇ്‌പ്പോൾ ശ്രദ്ധനേടുന്നത്.
ഡേവിഡ് ഒപ്പൻഹെയ്മർ എന്നയാളാണ് കരടിക്ക് മുന്നിൽ പെട്ടത്. വീട്ടുമുറ്റത്ത് ബെഡിൽ ചാരി കിടന്ന് മൊബൈൽ ഫോണിൽ സ്‌ക്രോൾ ചെയ്യുകയായിരുന്നു ഒപ്പൻഹെയ്മർ. ഈ സമയം അതുവഴി ഒരു കരടി വരുന്നത് വീഡിയോയിൽ കാണാം. വാരാന്ത്യത്തിലെ ചില്ലാക്‌സിംഗ് ഇത്തരത്തിൽ കരടിയുമായി കണ്ണുടക്കുമെന്ന് വിചാരിച്ചില്ലെന്നാണ് വീഡിയോയ്ക്ക് ഒപ്പൻഹെയ്മർ നൽകിയിരിക്കുന്ന ക്യാപ്ഷൻ.
അപ്രതീക്ഷിതമായി കരടിയെ കണ്ടതും ഞെട്ടിത്തരിച്ചിരിക്കുന്ന ഒപ്പൻഹെയ്മറെ വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ കരടി പേടിച്ച് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. ഏപ്രിൽ 12നാണ് ഒപ്പൻഹെയ്മർ ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളാണ് ഇപ്പോഴും ലഭിക്കുന്നത്. രണ്ട് പേരും പേടിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.
ഒപ്പൻഹെയ്മർ ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ചിലർ പറയുന്നു. അന്നത്തെ ദിവസം രാവിലെ കാപ്പി കുടിക്കേണ്ടി വന്നുകാണില്ലെന്ന രസകരമായ കമൻറുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ചില രസകരമായ കമന്റുകൾക്ക് ഒപ്പൻഹെയ്മർ മറുപടിയും നൽകിയിട്ടുണ്ട്. വീട്ടിൽ എന്ത് തരം ക്യാമറയാണ് ഉപയോഗിച്ചതെന്നായിരുന്നു ചിലർക്ക് അറിയേണ്ടത്. റിംഗ് ഡോർബെൽ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്ന് ഒപ്പൻഹെയ്മർ മറുപടി നൽകി.
വീഡിയോയിൽ കേൾക്കുന്ന ശബ്ദം പുറപ്പെടുവിച്ചത് കരടിയാണോ താങ്കളാണോ എന്ന ഒരു ഉപയോക്താവിൻറെ ചോദ്യത്തിന് തനിയ്ക്ക് ആ സമയം ശബ്ദമുണ്ടാക്കാൻ കഴിയുമായിരുന്നില്ലെന്നും തീർച്ചയായും ആ ശബ്ദം കരടിയുടേതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇതിനോടകം 24,000ത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...