പ്ലാസ്റ്റിക്ക് നിരോധനം കടുപ്പിക്കുന്നു; നാളെ മുതൽ കർശന പരിശോധന
വ്യക്തികളിൽ നിന്നോ വീടുകളിൽ നിന്നോ പ്ലാസ്റ്റിക് കണ്ടെത്തിയാൽ 500 രൂപയും സ്‌ഥാപനങ്ങളിൽ നിന്നായാൽ 5000 രൂപയുമാണ് പിഴ. ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 50,000 രൂപയും പിഴ ഈടാക്കും.
ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുള്ള നിരോധനം ജൂലൈ ഒന്ന് മുതൽ കർശനമാക്കുകയാണ്. നിയന്ത്രണം കർശനമാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി. ഉയർന്ന മലിനീകരണ സാധ്യതയും ഒപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയാണ് രാജ്യത്ത് നിരോധിക്കുന്നുന്നത്. നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവും.
വ്യക്തികളിൽ നിന്നോ വീടുകളിൽ നിന്നോ പ്ലാസ്റ്റിക് കണ്ടെത്തിയാൽ 500 രൂപയും സ്‌ഥാപനങ്ങളിൽ നിന്നായാൽ 5000 രൂപയുമാണ് പിഴ. ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 50,000 രൂപയും പിഴ ഈടാക്കും. ഹോട്ടലുകളിലും, ഭക്ഷണം വിതരണം ചെയ്യുന്ന ടേക് എവേ കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ നിരോധനത്തെക്കുറിച്ച് പ്രചരണം നടത്താനും നിർദേശമുണ്ട്. ഒപ്പം മറ്റ് ബദൽ ഉൽപന്നങ്ങൾ സംബന്ധിച്ചുള്ള പ്രദർശനങ്ങളും നടത്തണം.
2020 ൽ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇറക്കിയ ഉത്തരവുകൾ പ്രകാരം നിരോധിച്ച ഉൽപ്പന്നങ്ങളും പരിശോധനയുടെ ഭാഗമാവും. കേന്ദ്രം നേരത്തെ നിരോധിച്ച ഉൽപ്പന്നങ്ങൾക്കു പുറമേയാണിത്. നിരോധനമുള്ള പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം. മിഠായികളിലും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സ്റ്റിക്കുകൾ പ്ലാസ്റ്റിക്ക് പാത്രങ്ങൾ, സിഗരറ്റ് പാക്കറ്റ്, മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക്ക് ഫിലിം തുടങ്ങിയവയാണ് സംസ്ഥാനം നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ.
കൂടാതെ ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, അലങ്കാരത്തിനുള്ള തെർമോകോൾ ,ഗ്ലാസുകൾ, ട്രേകൾ, മധുരപലഹാര പെട്ടികൾക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ, എന്നിവയും നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...