Satyendra Jain: മന്ത്രി സത്യേന്ദർ ജെയിന് VIP സൗകര്യം ഒരുക്കി, തീഹാർ ജയില്‍ സൂപ്രണ്ടിന് സസ്പെൻഷന്‍
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജയിനിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിക്കൊടുത്തതിന് തീഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷന്‍.
New Delhi: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജയിനിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിക്കൊടുത്തതിന് തീഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷന്‍.
തീഹാർ ജയിൽ നമ്പർ-7-ലെ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതായി ഡൽഹി സർക്കാരിന്‍റെ ജയിൽ വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. തീഹാർ ജയിലിൽ ജെയിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ED) കഴിഞ്ഞയാഴ്ച കോടതിയിൽ അവകാശപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, പ്രാഥമികാന്വേഷണത്തിൽ ജയിൽ സൂപ്രണ്ട് അജിത് കുമാര്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സത്യേന്ദർ ജെയിന് ജയിലിൽ VIP സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 58 കാരനായ ഡൽഹി മന്ത്രി സത്യേന്ദർ ജെയിന്‍ കഴിഞ്ഞ മേയ് 30നാണ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...