New Delhi: അടിയ്ക്ക് തിരിച്ചടി നല്‍കി ഇന്ത്യ,  ഇനി മുതല്‍  UKയില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കുന എല്ലാ യാത്രക്കാര്‍ക്കും  10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ്  (Vaccination Status) പരിഗണിക്കാതെ തന്നെ ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്.  ഈ നിയമം  ഒക്ടോബർ 4 മുതൽ നിലവില്‍ വരും.


UK നടപ്പിലാക്കിയ നിയമത്തിന് തുല്യമായ നിയമമാണ് നിലവില്‍ ഇന്ത്യയും നടപ്പാക്കിയിരിയ്ക്കുന്നത്.  UK അടുത്തിടെ പ്രാബല്യത്തില്‍ വരുത്തിയ നിയമം അനുസരിച്ച്   ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കും  (vaccinated citizen) ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. 


UKയില്‍ നിന്നും ഇന്ത്യയിലേയ്ക്ക്  എത്തുന്ന  യാത്രക്കാര്‍ക്ക് 3 കോവിഡ് പരിശോധനയും നടത്തണം. അതായത് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ്  നടത്തിയ RT-PCR ടെസ്റ്റ് കൂടാതെ, വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അടുത്ത ടെസ്റ്റ് നടത്തിയിരിയ്ക്കണം.   പിന്നീട്  10  ദിവസത്തെ ക്വാറന്റൈൻ  സമയമാണ്. ക്വാറന്റൈൻ  8 ദിവസം പൂര്‍ത്തിയാകുമ്പോള്‍ അടുത്ത  TR-PCR ടെസ്റ്റ് നടത്താം. കൂടാതെ, ക്വാറന്റൈൻ ചെയ്യുന്ന സ്ഥലമാണ്  വിലാസമായി  നല്‍കേണ്ടത്. 


Also Read: Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പുല്ലുവില..!! 10 ദിവസം ക്വാറൻറൈൻ നിര്‍ബന്ധം


UK സർക്കാരിന്‍റെ ഏറ്റവും പുതിയ യാത്രാ നിയമങ്ങൾ അനുസരിച്ച്, കോവിഡ് -19 നെതിരായ അംഗീകൃത വാക്സിൻ കോവിഷീൽഡ് ആണെങ്കിലും, ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനുള്ള പ്രതികരണമായാണ് ഇന്ത്യൻ സർക്കാര്‍ സ്വീകരിച്ച നടപടി. 


Also Read: Covishield| കോവിഷീൽഡ് കുത്തിവെയ്പ് എടുത്തവർ- വാക്സിനേഷൻ എടുക്കാത്തവർ, ബ്രിട്ടനിൽ വിചിത്ര ക്വാറൻറെയിൻ നിയമം


ഇന്ത്യയുടെ  കോവിഷീൽഡ്  വാക്സിന്  UK അംഗീകാരം നല്‍കിയിട്ടില്ല എന്ന  കാരണത്താല്‍    യുകെയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരെ "Non Vaccinated" ഗ്രൂപ്പിലാണ് പരിഗണിക്കുന്നത്.   അതിനാൽ  UKയില്‍ എത്തുമ്പോൾ  ഇന്ത്യന്‍ യാത്രക്കാര്‍ക്ക്  10 ദിവസത്തെ ക്വാറന്റൈൻ നിര്‍ബന്ധമാണ്‌.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.