Viral News: പ്രതിപക്ഷത്തെ ശക്തയായ ലോക്സഭ അംഗമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മഹുവ മൊയ്ത്ര. അറിവുകൊണ്ടും വാക് ചാതുരി കൊണ്ടും ഏറെ മാധ്യമ ശ്രദ്ധ നേടുന്ന വനിതാ ലോക്സഭ അംഗമാണ് മഹുവ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയിലൂടെ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്ന മഹുവ വേറിട്ട ഒരു ചിത്രമാണ്‌  ഇപ്പോള്‍ ട്വീറ്റിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. വൈറലായ ട്വീറ്റില്‍ തൃണമൂൽ കോൺഗ്രസ് എംപി മഹുവ  മൊയ്ത്ര സാരിയും ഷൂസും ധരിച്ച് ഫുട്‌ബോൾ കളിക്കുന്നതായി കാണാം. കൃഷ്ണനഗർ എംപി കപ്പ് ടൂർണമെന്‍റ്  2022 ഫൈനലാണ് വേദി. കാല്‍പ്പന്ത്‌ തട്ടാന്‍ കിട്ടിയ അവസരം ശരിയ്ക്കും വിനിയോഗിക്കുകയാണ് മഹുവ...!! 


വൈറലായ ചിത്രങ്ങളിൽ, മഹുവ ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ച് കാല്‍പ്പന്ത്‌ തട്ടുന്നത് കാണാം. രണ്ടാമത്തെ ചിത്രത്തിൽ അവര്‍ ഗോൾകീപ്പറായി ഗോള്‍ വലയം കാക്കുകയാണ്.....!! 



"2022 കൃഷ്ണനഗർ എംപി കപ്പ് ടൂർണമെന്‍റിന്‍റെ  ഫൈനലിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ. അതെ, ഞാൻ ഒരു സാരിയുടുത്ത് ഫുട്ബാള്‍ കളിക്കുന്നു,"  ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവര്‍ കുറിച്ചു. 


വനിതാ എംപി മഹുവ മൊയ്ത്ര പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.    മണിക്കൂറുകള്‍ക്കകം  9200-ലധികം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്. ഒപ്പം 600-ലധികം ആളുകള്‍ ഈ ഇത്  റീട്വീറ്റ് ചെയ്തു. 


എംപി സാരിയുടുത്ത് ഫുട്ബാള്‍ കളിയ്ക്കുന്നത് നെറ്റിസൺസിന് ഏറെ  ഇഷ്ടപ്പെട്ടു. പലരും ഇമോജികൾ സഹിതം അവളുടെ പോസ്റ്റിന് കമന്‍റ് ചെയ്തിരിയ്ക്കുകയാണ്. ചിത്രങ്ങള്‍ ഗംഭീരമെന്ന് അഭിപ്രായപ്പെട്ട ചിലര്‍ നിങ്ങള്‍ യഥാര്‍ത്ഥ പ്രചോദനമാണ് എന്നും  കുറിച്ചു. സാരി ധരിച്ച ഇന്ത്യൻ സ്ത്രീ, ഗ്ലാമറസ് ബെസ്റ്റ് ! ചിലര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.  


മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും രാഷ്ട്രീയ പ്രവർത്തകയുമായ ശർമ്മിഷ്ഠ മുഖർജിയും മഹുവയുടെ ചിത്രത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി, “കൂൾ, ലവ് ദ ഷോട്ട്” എന്നായിരുന്നു  ശർമ്മിഷ്ഠയുടെ പ്രതികരണം. 


പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സീറ്റിൽ നിന്നുള്ള ലോക്‌സഭാംഗമാണ് TMC യുടെ മഹുവ മൊയ്ത്ര



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.