ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്നാട്. ഇന്ന് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഞായാഴ്ച അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട്ടിൽ 23,989 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച മുതലാണ് തമിഴ്നാട്ടിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ 8,963 രോഗികൾ ചെന്നൈയിൽ നിന്ന് മാത്രമാണ്.


ALSO READ: Kerala Omicron Update : സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ രോഗബാധ; ആകെ 528 രോഗബാധിതർ


അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 2,68,833 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,68,50,962 ആയി. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോൺ കേസുകൾ 6,041 ആയി.


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി രേഖപ്പെടുത്തി. ഇന്നലെ 14.78 ശതമാനത്തിൽ നിന്ന് - പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമായി. രാജ്യത്ത് 24 മണിക്കൂറിനിടെ 402 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 485,752 ആയി. സജീവ കോവിഡ് കേസുകൾ 14,17,820 ആയി ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.