സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) ഡൽഹിയിൽ വെറും ആറ് ദിവസത്തിനുള്ളിൽ 10,000 കിലോഗ്രാം തക്കാളിയാണ് ഓൺലൈനിൽ വിറ്റത്. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (NCCF) പ്രതിദിനം 2,000 കിലോ തക്കാളിയാണ്  അനുവദിച്ചത്. ഓരോ ഉപയോക്താവിനും ആഴ്ചയിൽ ഒരു ഓർഡറാണ് ചെയ്യാൻ പറ്റുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗജന്യ ഡെലിവറിയും ഇവർ വാഗ്ദാനം ചെയ്യുന്നു.സംരംഭം ഒരാഴ്ച കൂടി തുടരുമെന്ന് ഒഎൻഡിസി ചീഫ് ടി കോശി മണി കൺട്രോളിനെ അറിയിച്ചു. പേറ്റിഎം വഴി ഒരാഴ്ചയ്ക്കുള്ളിൽ 6,000 കിലോ തക്കാളിയാണ് ONDC വിറ്റത്.ഉപയോക്താക്കൾക്ക് പ്രത്യേക ആപ്പിന്റെ ആവശ്യമില്ലാതെ Paytm, Magicpin, My Store, Pincode തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴി തക്കാളി വാങ്ങാം. ഇതെങ്ങനാണെന്ന് പരിശോധിക്കാം.


തക്കാളി വാങ്ങാൻ


Paytm ആപ്പ് ഉപയോഗിക്കുന്നത്:


1. Paytm ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
2. സെർച്ച് ബോക്സിൽ 'ONDC ഫുഡ്' എന്ന് തിരയുക/ ആപ്പിൽ 'Paytm se ONDC' കണ്ടെത്തുക.
3. ONDC പേജിൽ, 'Tomatoes from NCCF' തിരയുക.
4. ഡെലിവറി പിൻ കോഡ് അടിസ്ഥാനമാക്കി ലഭ്യമായ സ്റ്റോറുകളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിക്കും, 
5. നിങ്ങളുടെ ഓർഡർ നൽകുന്നതിന് ഡെലിവറി വിലാസം തിരഞ്ഞെടുത്ത് പേയ്‌മെന്റ് പൂർത്തിയാക്കുക.



Magicpin ഉപയോഗിക്കുന്നത്


1. Magicpin ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക.
2. 'Tomatoes from NCCF' സെർച്ച് ചെയ്യുക
3. ഡെലിവറി പിൻ കോഡ് അടിസ്ഥാനമാക്കി ലഭ്യമായ സ്റ്റോറുകളുടെ ലിസ്റ്റ് കാണാം
4. നിങ്ങളുടെ ഓർഡർ നൽകുന്നതിന് ഡെലിവറി വിലാസം തിരഞ്ഞെടുത്ത് പേയ്‌മെന്റ് പൂർത്തിയാക്കുക.


ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ വിലക്കിഴിവുള്ള തക്കാളി ഓർഡർ ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത, ഫിസിക്കൽ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകും. തക്കാളി പുതിയതും കയറ്റുമതി നിലവാരമുള്ളതുമാണെന്ന് ONDC ഉറപ്പ് നൽകുന്നു.ഉപഭോക്താക്കൾക്ക് ആഴ്‌ചയിൽ ₹70/കിലോ നിരക്കിൽ പരമാവധി 2 കിലോ വാങ്ങാൻ അനുവാദമുണ്ട്. ഡെലിവറി സമയം സാധാരണയായി ഒരു ദിവസമാണ്, ഹോം ഡെലിവറിക്ക് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.