ശ്രീനഗർ: കശ്മീരിൽ ഇന്നലെ നടത്തിയ പ്രതിഷേധറാലിയിൽ ലഷ്കറെ തയിബ ഭീകരൻ അബു ദുജാന പങ്കെടുത്തിരുന്നതായി റിപ്പോർട്ട്.
മുടി നീട്ടി വളര്‍ത്തി മുഖം മറച്ച നിലയിലായിരുന്നു ദുജാന റാലിയില്‍ പങ്കെടുത്തത്. നിരവധിയാളുകള്‍ ദുജാനയ്ക്ക് ചുറ്റും അണിനിരന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബര്‍ഹാന്‍ വാനിയുടെ പിതാവ് റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. സുരക്ഷ സൈനികരുടെ തോക്കിനിരയായ നിരവധി പേരുടെ മാതാപിതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.


ജൂലൈ എട്ടിനാണ് . സൈനിക നടപടിക്കിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രക്ഷോഭമാണ് കശ്മീരിൽ നടന്നത്. മുൻപ് കൊല്ലപ്പെട്ടിട്ടുള്ള ഭീകരരുടെ കുടുംബങ്ങൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. പ്രതിഷേധത്തിനിടെ ഇതുവരെ 47 പേർ കൊല്ലപ്പെടുകയും 2500 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.