ന്യൂഡല്‍ഹി: ഇന്ത്യാക്കാരുടെ ഐഎസ് ബന്ധത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എന്‍ഐഎ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലല്ല ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലുമാണ് ഐഎസ് ബന്ധത്തിന് ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുള്ളത് എന്ന് വ്യക്തമാക്കി എന്‍ഐഎ. 


രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി ഐഎസ് ബന്ധമുള്ള 127 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, വിവാദ ഇസ്ലാമിക ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഇവരില്‍ കൂടുതല്‍ പേര്‍ ഐഎസുമായി ബന്ധം സ്ഥാപിച്ചതെന്നും എന്‍ഐഎ പറഞ്ഞു.


ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് തമിഴ്‌നാട്ടിലാണ്. ഇതുവരെ 33 പേരെയാണ് തമിഴ്‌നാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, ഉത്തര്‍പ്രദേശില്‍ നിന്ന് 19 പേരെ അറസ്റ്റ് ചെയ്തു. 


കേരളത്തില്‍ നിന്ന് ഇതുവരെ 14 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തെലങ്കാനയില്‍ നിന്ന് 14 പേരെയും മഹാരാഷ്ട്രയില്‍ നിന്ന് 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


കര്‍ണാടകത്തില്‍ നിന്ന് 8 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായത് 7 പേരാണ്. ഗുജറാത്തില്‍ നിന്ന് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.