ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ  മാധ്യമ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്‌ മാസ്സ് കമ്മ്യൂണിക്കേഷന്‍ മലയാളം ,മറാത്തി തുടങ്ങിയ ഭാഷകളിലും കോര്‍സുകള്‍  തുടങ്ങാന്‍ പോകുന്നു.പ്രാദേശിക  മാധ്യമങ്ങള്‍  വളരുന്ന സാഹചര്യത്തില്‍ അടുത്ത അക്കാദമിക വര്‍ഷം ഒരു പ്രാദേശിക ഭാഷയിലെങ്കിലും പത്ര പ്രവര്‍ത്തന കോര്‍സ് തുടങ്ങാനുള്ള ആലോചനകള്‍ ആരംഭിച്ചതായി   ഐ.ഐ എം സി ഡയറക്ക്ട്ടര്‍ ജനറല്‍ കെ .ജി സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു .  ഡിജിറ്റല്‍ മാധ്യമ രംഗം വളരുന്ന സാഹചര്യത്തില്‍ ഐ.ഐ എം സിയുടെ തന്നെ ഡല്‍ഹി ക്യാമ്പസില്‍ ന്യൂ മീഡിയ -ഐ ടി ഡിപാര്‍ട്ട്മെന്‍റ് സ്ഥാപനത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്  


COMMERCIAL BREAK
SCROLL TO CONTINUE READING


മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള   ഐ .ഐ എം സിയുടെ  സെന്‍ററില്‍ മറാത്തി,കോട്ടയം സെന്‍ററില്‍ മലയാളം കോര്‍സും തുടങ്ങാനാണ് ആലോചന കെ .ജി സുരേഷ് പറഞ്ഞു .ഐ .ഐ എം സിയുടെ തന്നെ ഒഡീഷയിലുള്ള  ധന്‍കനാല്‍  സെന്ററില്‍ ഓഡിയ ജേര്‍ണലിസം ഡിപ്ലോമ കോര്‍സ് നിലവിലുണ്ട്. ഐ .ഐ എം സിയുടെ പ്രധാന സെന്റര്‍ ആയ ഡല്‍ഹിയില്‍ ഇംഗ്ലീഷ് ,ഹിന്ദി ,ഉര്‍ദു ,ടി .വി ആന്‍ഡ്‌ റേഡിയോ  ജേര്‍ണലിസം,പി .ആര്‍ ആന്‍ഡ്‌ അഡ്വര്‍ ട്ടൈസിംഗ് തുടങ്ങിയ   കോര്‍സുകള്‍ ഉണ്ട് പ്രതിരോധ രംഗത്തെ ഉദ്യോഗസ്ഥര്‍ക്കടക്കം വിവിധ ഗവര്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ  ഉദ്യോഗസ്ഥര്‍ക്ക് നവ മാധ്യമ രംഗത്ത് പരിശീലനം നല്‍കുന്നത് ഐ .ഐ എം സി യില്‍ വെച്ചാണ്" കെ ജി സുരേഷ്  പറഞ്ഞു .കഴിഞ്ഞ ദിവസമാണ് പ്രസ്തുത പരിശീലന കോര്‍സിന്‍റെ ഉത്ഘാടനം ഡല്‍ഹിയിലെ  സെന്ററില്‍  നിര്‍വഹിക്കപ്പെട്ടത്.