ന്യൂഡല്‍ഹി:  ഇന്നലെ ഉത്തര്‍ പ്രദേശിലെ മു​​​​​​​സാ​​​​​​​ഫ​​​​​​​ർ​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ല്‍ 23 പേരുടെ മരണത്തിനും 150 ല്‍ അധികം ആളുകള്‍ക്കു പരിക്കേല്‍ക്കാനും ഇടയായ ട്രെയിന്‍ അപകടത്തിന്‍റെ പ്രധാന കാരണം റെയില്‍വേ ജീവനക്കാരുടെ അശ്രദ്ധ മൂലമെന്ന് റിപ്പോര്‍ട്ട്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്ന പു​​​​​​​രി- ഹ​​​​​​​രി​​​​​​​ദ്വാ​​​​​​​ർ ഉ​​​​​​​ത്ക​​​​​​​ൽ എ​​​​​​​ക്സ്പ്ര​​​​​​​സ് ട്രെ​​​​​​​യി​​​​​​​നി​​​​​​​ന്‍റെ 14 ബോ​​​​​​​ഗി​​​​​​​ക​​​​​​​ളാണ് പാ​​​​​​​ളം തെ​​​​​​​റ്റിയത്. അപകടത്തിന്‍റെ തീവ്രതയില്‍ ഒരു ബോഗി മറ്റൊന്നിന്‍റെ മുകളില്‍ കയറിയ നിലയിലാണ്. ഒരു ബോഗി സമീപത്തുള്ള വീട്ടിലേയ്ക്കും ഇടിച്ചുകയറി. 


പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന വിവരം ട്രെയിന്‍ ഡ്രൈവര്‍ക്കും അറിയില്ലായിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍നിന്നും എടുത്തയുടന്‍ എമര്‍ജന്‍സി ബ്രേക്ക്‌ ഉപയോഗിച്ചതും പാളത്തിന്‍റെ വശങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം മണ്ണിട്ട്‌ നിരപ്പാക്കാത്തതും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. 


ട്രെയിന്‍ 106 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാളത്തിലൂടെ 10-15  കിലോമീറ്റര്‍ വേഗതയിലെ ട്രെയിന്‍ ഓടിക്കുവാന്‍ പാടുള്ളൂ എന്നാണ് നിയമം. അതുകൂടാതെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം ട്രെയിന്‍ ഡ്രൈവറെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. ഈ വസ്തുതകള്‍ വിസ്മരിക്കപ്പെട്ടത് അപകടത്തിനു പിന്നിലെ കാരണമായി പറയുന്നു. 


കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ ദുരന്ത നിവാരണ സംഘത്തിന്‍റെ രണ്ടു യൂണിറ്റ്  സ്ഥലത്തെത്തി. പരുക്കേറ്റവരെ രക്ഷിക്കാൻ എല്ലാവിധ സഹായങ്ങളും ചികിൽസകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. അപകട സ്ഥലത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനായി രണ്ടു മന്ത്രിമാരെ സംസ്ഥാന സർക്കാർ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാൻ, മനോജ് സിൻഹ എന്നിവർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ഉത്തരവിട്ടതായി മനോജ് സിൻഹ പറഞ്ഞു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


റെയിൽവെ മന്ത്രാലയവും യുപി സർക്കാരും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 


അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കുകള്‍ ഉള്ളവര്‍ക്ക്  25,000 രൂപയും റെയില്‍വേ പ്രഖ്യാപിച്ചു. 


സംഭവത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.