Noida: പരിശോധനയ്ക്കായി വണ്ടിയുടെ രേഖകള്‍ ആവശ്യപ്പെട്ട ട്രാഫിക് പോലീസിനെ സൂത്രത്തില്‍ വണ്ടിയില്‍ കയറ്റി ദൂരെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച യുവാവ് പിടിയില്‍...!


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍ പ്രദേശിലെ  (Uttar Pradesh) ഗ്രേറ്റർ നോയിഡയിലാണ് സംഭവം. യുവാവ്‌ സഞ്ചരിച്ചിരുന്ന കാര്‍ മോഷ്ടിച്ചതാണെന്നുള്ള സൂചന ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു  പോലീസ് നടപടി.  കാറിന്‍റെ  രേഖകൾ പരിശോധിക്കാനായി വണ്ടി തടഞ്ഞ ഡ്യൂട്ടി ട്രാഫിക് പോലീസുകാരനെ  (Traffic Police) യുവാവ്‌  രേഖകള്‍ കാണിക്കാനെന്ന വ്യാജേന വണ്ടിയില്‍ കയറ്റുകയായിരുന്നു.  വാഹനത്തിനുള്ളില്‍ കയറിയ  ട്രാഫിക് പോലീസിനെ 10 കിലോമീറ്റര്‍ ദൂരെ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച ശേഷം യുവാവ് കടന്നു കളഞ്ഞു....!!


രണ്ട് വർഷം മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള  ഒരു  ഷോറൂമിൽ നിന്ന് പ്രതി സച്ചിൻ റാവൽ മാരുതി സ്വിഫ്റ്റ് ഡിസയർ മോഷ്ടിച്ചിരുന്നു.   ടെസ്റ്റ് ഡ്രൈവിൽ കാർ പുറത്തെടുത്ത അവസരത്തില്‍ കാറുമായി ഇയാള്‍ മുങ്ങുകയായിരുന്നു. ശേഷം കാറിന് ഗ്രാമവാസിയായ ഒരാളുടെ വാഹനത്തിന്‍റെ വ്യാജ നമ്പര്‍ നല്‍കിയിരുന്നു. ഈ  വിഷയത്തില്‍ പോലീസിന് പരാതി ലഭിച്ചിരുന്നു.


Also Read: No Parking ഏരിയയില്‍ ബൈക്ക് വെച്ചു, ഉടമയെ അടക്കം ക്രെയിനില്‍ പൊക്കി ട്രാഫിക് പോലീസ്...!! വീഡിയോ വൈറല്‍


ഞായറാഴ്ച ട്രാഫിക് പോലീസിന് യുവാവ്‌  വ്യാജ നമ്പര്‍ പതിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കുന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ്  ഇയാളെ പിടികൂടിയത്.  വാഹനവുമായി ബന്ധപ്പെട്ട രേഖകൾ കാണിക്കാൻ ട്രാഫിക് കോൺസ്റ്റബിൾ വീരേന്ദ്ര സിംഗ് റാവലിനോട് ആവശ്യപ്പെട്ടു. എന്നാല്‍, വണ്ടിയുടെ രേഖകള്‍  മൊബൈൽ ഫോണിലുണ്ടെന്നും പോലീസിനോട്  കാറിനകത്തേക്ക് കയറാൻ റാവൽ ആവശ്യപ്പെടുകയുമായിരുന്നു.


എന്നാൽ, കോൺസ്റ്റബിൾ അകത്ത് കയറിയതോടെ റാവൽ കാർ ലോക്ക് ചെയ്തു. പിന്നീട്, അതിവേഗത്തില്‍ ഓടിച്ചുപോയ യുവാവ്‌ 10 കിലോമീറ്റര്‍ ദൂരെ  കോൺസ്റ്റബിളിനെ ഇറക്കി വിടുകയായിരുന്നു.  


IPC സെക്ഷനുകൾ 364, 353,  368 എന്നിവ പ്രകാരം  പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.  കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ്  പിടിച്ചെടുത്തിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക