Andhra Flood | ആന്ധ്രയിൽ മഴക്കെടുതി രൂക്ഷം; റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും
വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തില്‍ നിന്നുള്ള ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി.
അമരാവതി: ആന്ധ്രാപ്രദേശിൽ മഴക്കെടുതിയും പ്രളയവും (Flood) രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കൂടുതൽ സമയമെടുത്തേക്കുമെന്ന് സൂചന. വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തില്‍ നിന്നുള്ള ഒന്‍പത് ട്രെയിനുകള്‍ (Train) റദ്ദാക്കി.
ആലപ്പുഴ-ധൻബാദ്, കൊച്ചുവേളി - ഗോരഖ്പൂർ, നാഗർകോവിൽ - മുംബൈ സിഎസ്ടി, തിരുവനന്തപുരം - സെക്കന്തരാബാദ്, എറണാകുളം - ടാറ്റാനഗർ, ടാറ്റാനഗർ - എറണാകുളം, തിരുനെൽവേലി ബിലാസ്പൂർ, ദില്ലി - കേരള ഷാലിമാർ, ഗുരുദേവ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ALSO READ: Andhra Flood | വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി
നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. ഹെലികോപ്റ്ററില്‍ പ്രളയമേഖല സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, ആന്ധ്രപ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 39 ആയി.
കഴിഞ്ഞ ദിവസം മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. മൂന്ന് ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ALSO READ: Idukki dam | ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിലവിലെ ജലനിരപ്പ് 2400.06 അടി
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നാണ് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതി ക്ഷേതം ഒറ്റപ്പെട്ടു. നിരവധി തീർഥാടകരാണ് കുടുങ്ങിക്കിടന്നത്. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വർണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികൾ നിറഞ്ഞൊഴുകി. വിവിധയിടങ്ങളിലായി നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ ടീം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...