മുംബൈ: മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ 18 വയസ്സിന് താഴെയുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. പടിഞ്ഞാറൻ വിദർഭ മേഖലയിൽ ഉൾപ്പെടുന്ന യവത്മാൽ ജില്ലയിലെ ബൻസി ഗ്രാമത്തിലാണ് കുട്ടികളും കൗമാരക്കാരും മൊബൈൽ ഫോണിന് അടിമപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള  തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഗെയിമുകൾ കാണുന്നതിനും പല വെബ്‌സൈറ്റുകളിലും  അടിമകളാകുന്നതും ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.നിരോധനം കർശനമായി പാലിക്കാൻ എല്ലാ രക്ഷിതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൻസി ഗ്രാമപഞ്ചായത്ത് സർപഞ്ച് ഗജാനൻ താലെ പറഞ്ഞു.


ഗ്രാമവാസികളുടെ ഏകകണ്ഠമായ തീരുമാനം


ഗ്രാമത്തിലെ സ്‌കൂൾ കുട്ടികൾ മൊബൈൽ ഫോണിന് അടിമകളായെന്നും അതിനുള്ള പരിഹാരമായി 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിക്കണമെന്ന ഔപചാരിക പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചതായി അധികൃതർ പറയുന്നു.


“നടപ്പാക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഈ പ്രശ്‌നങ്ങൾ ഞങ്ങൾ കൗൺസിലിംഗിലൂടെ ഇല്ലാതാക്കും. തീരുമാനം ലംഘിച്ചതിന് ഇവരിൽ നിന്ന് പിഴ ഈടാക്കേണ്ടിവരും. എന്നാൽ ഗ്രാമവാസികൾ ഈ തീരുമാനത്തെ ഏകകണ്ഠമായി പിന്തുണച്ചു, പഞ്ചായത്ത് അധികൃതർ പറയുന്നു.


“തുടക്കത്തിൽ, ഞങ്ങൾ അവരെ ഉപദേശിക്കും, ഞങ്ങൾ പരാജയപ്പെട്ടാൽ, ഞങ്ങൾ ഒരു പെനാൽറ്റി ചുമത്തും,പിഴയുടെ കൃത്യമായ തുക ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.