ആദിവാസി യുവതിയെ 20 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
ആദിവാസി പെണ്‍കുട്ടിക്ക് നേരെ അതിക്രൂരമായ പീഡനം. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നിരിക്കുന്നത്.
ദുംക: ആദിവാസി പെണ്‍കുട്ടിക്ക് നേരെ അതിക്രൂരമായ പീഡനം. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നിരിക്കുന്നത്.
ഇരുപതുകാരിയായ പെണ്‍കുട്ടിയെ ഇരുപത് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ദിഗ്ഹിയിലെ ഒരു സര്‍വകലാശാല കാമ്പസിലാണ് അതിക്രൂരമായ പീഡനം അരങ്ങേറിയത്. 18നും 22 നും മധ്യേ പ്രായമുള്ളവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം ബൈക്കില്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആറു യുവാക്കള്‍ തടഞ്ഞുനിര്‍ത്തി. ആദിവാസി പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തതിന് ആണ്‍കുട്ടിയെ സംഘം മര്‍ദ്ദിച്ചു. പിഴയായി 5,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. യുവാവിന്‍റെ ഫോണ്‍ പിടിച്ചുവച്ച സംഘം കൂടുതല്‍ ആളുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ മൊഴി ഇപ്രകാരമാണെന്ന് പോലീസ് പറയുന്നു. തങ്ങള്‍ രണ്ടു പേരുടെയും വസ്ത്രങ്ങള്‍ സംഘം ഉരുഞ്ഞുനീക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ തന്നോട് നിര്‍ദ്ദേശിച്ചു. പിന്നീട് സംഘത്തിലുണ്ടായിരുന്നവര്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും സമീപത്തുള്ള കുളത്തിലേക്ക് കൊണ്ടുപോയി കുളിപ്പിച്ച് തെളിവ് നശിപ്പിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ ആറു പേര്‍ പിടിയിലായതായി ദുംക എസ്.പി മായൂര്‍ പട്ടേല്‍ പറഞ്ഞു.