Trichy SI Murder : ത്രിച്ചിയിൽ കൊല്ലപ്പെട്ട എസ്ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ത്രിച്ചയിൽ നിന്ന് തന്നെയുള്ള കന്ന്കാലി മോഷ്ടാക്കളാണ് ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
Chennai: ത്രിച്ചയിൽ കാലി മോഷ്ടാക്കൾ കൊലപ്പെടുത്തിയ എസ് ഐ ഭൂമിനാഥന്റെ (SI Bhoominathan) കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് (MK Stalin) ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിച്ചയിൽ നിന്ന് തന്നെയുള്ള കന്ന്കാലി മോഷ്ടാക്കളാണ് ഭൂമിനാഥനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ത്രിച്ചി നവൽപാട്ടു പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെകടർ ഭൂമിനാഥൻ. ഇന്ന് ഞായറാഴ്ച പുലർച്ചെ രാത്രി പെട്രോളിങിനിടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി ആടുകളെ കടത്തി കൊണ്ട് പോകുന്ന മോഷ്ടക്കാൾ കൈകാണിച്ചിട്ടും നിർത്താതെ പോകുവായിരുന്നു. തുടർന്ന് ഭൂമിനാഥൻ പൊലീസ് ബൈക്കിൽ സംഘത്തെ പിന്തുടരുകയായിരുന്നു.
ALSO READ : Cattle Robbery : തമിഴ്നാട്ടിൽ കാലിമോഷണം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു
ചേസിനൊടുവിൽ മോഷ്ടക്കാളെ പിടികൂടി. എന്നാൽ മോഷ്ടാക്കളിൽ ഒരാൾ കൈയ്യിൽ ഒളുപ്പിച്ചിരുന്ന അരിവാൾ ഉപയോഗിച്ച ഭുമിനാഥനെ തലയ്ക്കിട്ട് വെട്ടുകയായിരുന്നു. തുടർന്ന് രക്ഷപ്പെടുകയും ചെയ്തു. ഭൂമിനാഥൻ സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെടുകയും ചെയ്തു.
ALSO READ : Acid attack | ഇടുക്കിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, ഒരു കണ്ണിന് കാഴ്ച നഷ്ടമായി
കീരാനൂർ പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതർന്ന ഉദ്യോഗസ്ഥരായ DSP ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി. എസ്ഐയെ കൊലപ്പെടുത്തിയ നാല് പേരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...