ലോക റെക്കോര്‍ഡുമായി ഇന്ത്യന്‍ പതാക!!
ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്.
റായ്പൂര്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ റാലി സംഘടിപ്പിച്ച് ഛത്തീസ്ഖണ്ഡിലെ 'റായ്പൂര്‍' സംഘം.
15 കിലോമീറ്റര്‍ ത്രിവര്‍ണ പതാക വിരിച്ചുപിടിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം വ്യത്യസ്തമായ റാലി സംഘടിപ്പിച്ചത്.
ഇതോടെ സെപ്തംബര്‍ 11ന് വസുദൈവ് കുടുംബകം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റാലിയിലെ 15 കിലോമീറ്റര്‍ നീളമുള്ള പതാക റെക്കോര്‍ഡ് സൃഷ്ടിച്ചു.
ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ പ്രതിനിധികള്‍ റെക്കോര്‍ഡ് പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്.
'ത്രിവര്‍ണ൦ എന്‍റെ ജീവനാണ്' (Meri Jaan Tiranga Hai) എന്ന ആശയത്തോടെ സംഘടിപ്പിച്ച റാലിയില്‍ സംസ്ഥാനത്തെ 35 സാമൂഹ്യ സംഘടനകളാണ് പങ്കെടുത്തത്.
വിദ്യാര്‍ത്ഥികള്‍, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, എന്‍ജിഒ സംഘടനാ ഭാരവാഹികള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് റെക്കോര്‍ഡ് തീര്‍ത്തത്.
കൂടാതെ, സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ സ്മരിച്ചു.
മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ്, അജിത്ത് ജോഗി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
റാലിയ്ക്കിടെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി എന്നതും പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.
'വന്ദേ മാതരം' എന്ന ഗാനം ആലപിച്ചാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തത്. ഇതിനിടെ 'ഭാരത് മാതാ കി ജയ്' എന്നും അവര്‍ ഏറ്റുവിളിച്ചു.