Tripura Assembly Elections 2023: ആം ആദ്മി പാർട്ടിയെ പിന്തുടര്‍ന്ന് ത്രിപുര കോണ്‍ഗ്രസ്‌, സൗജന്യ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. 150 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പഴയ പെൻഷൻ പദ്ധതി തിരികെ സ്ഥാപിക്കുന്നതായും കോണ്‍ഗ്രസ്‌ പ്രകടന പത്രികയില്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Alson Read:  Tripura Assembly Elections 2023: ത്രിപുരയില്‍ ആധിപത്യം തുടരാന്‍ BJP, പയറ്റിനോക്കാന്‍ മമത ബാനര്‍ജി, നേതാക്കളുടെ റാലി ഇന്ന്


2023ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയ കോൺഗ്രസ്, അധികാരത്തിലെത്തിയാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തു. ഇതുകൂടാതെ, കർഷകത്തൊഴിലാളികളുടെ കൂലി വർധന പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ക്ഷേമം കണക്കിലെടുത്ത് 20 ഇന പരിപാടികൾ തുടങ്ങിയവ പ്രകടന പത്രികയില്‍ പറയുന്നു. മുതിർന്ന നേതാവും ഏക പാർട്ടി എംഎൽഎയുമായ സുദീപ് റോയ് ബർമൻ ഞായറാഴ്ച കോൺഗ്രസ് പ്രകടന പത്രിക പ്രകാശനം ചെയ്തു.


Alson Read:  Girls with Dominating Nature: ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍ ആധിപത്യ സ്വഭാവം പുലർത്തുന്നവര്‍..!!


നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുന്നതുകൂടാതെ, സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത വർധിപ്പിക്കുമെന്നും റോയ് ബർമാൻ പറഞ്ഞു. സർക്കാർ മേഖലയിൽ സ്ഥിരമായി തൊഴിൽ നൽകുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


തേയിലത്തോട്ടം, കർഷകത്തൊഴിലാളികൾ, മറ്റ് തൊഴിലാളികൾ എന്നിവരുടെ കൂലി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി വർദ്ധിപ്പിക്കുന്നതുകൂടാതെ, ന്യൂനപക്ഷ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് സംയോജിത പാക്കേജ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.


പിരിച്ചുവിട്ട 10,323 അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്നും എസ്എസ്എ അധ്യാപകർക്ക് മികച്ച പ്രതിഫലം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 125-ാം ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന്‍റെ (ടിടിഎഎഡിസി) ശാക്തീകരണത്തെയും കോൺഗ്രസ് അനുകൂലിക്കുന്നതായി അദ്ദേഹം പറഞ്ഞു.  കൂടാതെ, പാവപ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ്‌  പ്രതിജ്ഞാബദ്ധരാണ്, തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജനങ്ങൾ അനുഗ്രഹിച്ചാൽ അവരുടെ ഉന്നമനത്തിനായി പാർട്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും, അദ്ദേഹം പറഞ്ഞു. 


അതേസമയം, സിപിഐഎമ്മുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  60 അംഗ ത്രിപുര നിയമസഭയില്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ്‌ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും.
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.