ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി പ്രോസിക്യൂട്ട് ചെയ്യും. ഇതിനുള്ള അനുമതി ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയിൽ നിന്ന് ഇഡിയ്ക്ക് ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം!


നിർണായകമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മുന്നോടിയായാണ് ഈ നീക്കം. ബിജെപിക്ക് മുന്നിൽ നാലാം തവണയും അധികാരം ഉറപ്പിക്കാൻ എഎപി ശ്രമം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി ലഭിക്കുന്നത്. 2021-22 വർഷത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ 5 ന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു. സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജ്‌രിവാൾ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.


Also Read: ബുധനും വ്യാഴവും ചേർന്ന് സമസപ്തക യോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!


ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർത്ഥികളുടെ പട്ടിക ഞായറാഴ്ച ആം ആദ്മി പാർട്ടി പുറത്തിറക്കിയിരുന്നു. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്നും വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നും ആം ആദ്മിയെ പ്രതിനിധീകരിക്കും. കസ്തൂർബാ നഗറിലെ നിലവിലെ എംഎൽഎയായ മദൻ ലാലിനെ മാറ്റി രമേഷ് പെഹൽവാനെ സ്ഥാനാർത്ഥിയാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.