ഹരിദ്വാറിന് സമീപം ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹരിദ്വാറിലെ ചന്ദി ചൗക്കിന് സമീപം നജിബാബാദ് റോഡിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 20 മീറ്റർ താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ് കണ്ടക്ടറും 10 മാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

റുപാഹിയയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള ഉത്തരാഖണ്ഡ് റോഡ്‌വേസ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 41 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് പോലീസ്, എസ്ഡിആർഎഫ്, ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവർ അപകട സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.