Tunnel | മധ്യപ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ രണ്ട് പേർ മരിച്ചു; ഏഴ് പേരെ രക്ഷപ്പെടുത്തി
മധ്യപ്രദേശ് സ്വദേശി ഗോരലാൽ കോൾ (30), മഹാരാഷ്ട്ര സ്വദേശി രവി മസൽകർ (26) എന്നിവരാണ് മരിച്ചത്.
ഭോപ്പാൽ: മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഗോരലാൽ കോൾ (30), മഹാരാഷ്ട്ര സ്വദേശി രവി മസൽകർ (26) എന്നിവരാണ് മരിച്ചത്. ഒമ്പത് തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. ഏഴ് പേരെ രക്ഷപ്പെടുത്തി.
മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് അപകടമുണ്ടായത്. സ്ലീമനാബാദിൽ നർമ്മദാ താഴ്‌വര പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെയാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിഇആർഎഫ്) സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി.
ആദ്യം അഞ്ച് പേരെയും പിന്നീട് രണ്ട് പേരെയും രക്ഷപ്പെടുത്തി. രണ്ട് ദിവസങ്ങളിലായി നടന്ന രക്ഷാപ്രവർത്തനത്തിലാണ് ഏഴ് പേരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവർ കട്നി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. പരിക്കേറ്റ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...