Mumbai Hoarding Crash: മുംബൈയിൽ പരസ്യബോര്‍ഡ് വീണ് അപകടം: 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണം 16 കവിഞ്ഞു
Mumbai Hoarding Crash Updates: അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സംഭവത്തിൽ മരണം 16 ആയി. സംഭവ സ്ഥലത്തു നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെയാണ് മരണസംഖ്യ 16 ആയത്.
Also Read: താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുക്കാൻ ഉപയോഗിച്ച കാർ സിബിഐ കസ്റ്റഡിയിലെടുത്തു
അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗർഡറുകൾ പൂർണമായി നീക്കം ചെയ്താൽ മാത്രമേ ഇനിയും എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്.
പന്ത്നഗറിലെ ബിപിസിഎൽ പെട്രോൾ പമ്പിനു സമീപം തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 89 പേരെ നേരത്തെ പുറത്തെടുത്തിരുന്നു. അപകടത്തില്‍ 14 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമായിരുന്നു.
Also Read: 45 ദിവസത്തിന് ശേഷം ശനി വക്രി; ഇവർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം കരിയറിൽ മികച്ച അവസരങ്ങളും
100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോർഡായിരുന്നു കനത്ത മഴയിൽ നിലംപതിച്ചത്. ദുരന്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നൽകുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy