ഷിംല: Accident In Manali: ഹിമാചൽപ്രദേശിലെ മണാലിയിൽ ബെക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മലയാളി അടക്കം രണ്ടു പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. ഇരുവരും ഡൽഹിയിൽ നിന്നാണ് മണാലിയിൽ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃശൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു


സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.  കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ 3000 ൽ അധികം അപകടങ്ങളുണ്ടായതായി നേരത്തെ പോലീസ് റിപ്പോർട്ട് ഉണ്ടായിരുന്നു.  മലയോര മേഖലകളിലെ റോഡുകളിൽ ക്രാഷ് ബാരിയറുകൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്നാണ് പോലീസ് പറയുന്നത്.  കൂടാതെ അപകടങ്ങളിൽ 42 ശതമാനവും അമിത വേഗം മൂലമുള്ള മലക്കം മറിച്ചിലിനേ തുടർന്നാണ് സംഭവിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.


Also Read: Budh Gochar 2022: ഡിസംബർ ആദ്യം മുതൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ബുധന്റെ കൃപയാൽ വൻ ധനലാഭം! 


കുളുവിലെ സൈഞ്ച് താഴ്‌വരയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‍കൂൾ കുട്ടികളടക്കം 13 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‍ത സംഭവത്തിന് പിന്നാലെയായിരുന്ന പോലീസ് ഇക്കാര്യം വിശദമാക്കിയത്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക