Encounter In Kishtwar: ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
Kishtwar Encounter Updates: പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത്.
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യുവരിച്ചതായി റിപ്പോർട്ട്. മറ്റ് രണ്ടു സൈനികർക്ക് പരുക്കേൽക്കുകയുമുണ്ടായി. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിട്ടുണ്ട്.
Also Read: ജയിൽ മോചിതനായി, ധൈര്യം നൂറുമടങ്ങു വർധിച്ചുവെന്ന് കെജ്‍രിവാള്‍; വൻ സ്വീകരണമൊരുക്കി എഎപി പ്രവർത്തകർ
പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസുമായി ചേർന്ന് ജമ്മുവിലെ കിഷ്ത്വാറിലെ വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു ഇവിടെ തിരച്ചിൽ നടത്തിയത്.
Also Read: മേട രാശിക്കാർക്ക് പ്രമോഷൻ, കുംഭ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!
കശ്മീരിൽ നിയമസഭാ തിതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പ്രദേശത്ത് ഭീകരാക്രമണം നടക്കുന്നത്. വോട്ടെടുപ്പ് സെപ്റ്റംബർ 18 മുതലാണ്. കഠ്‌വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.