ജമ്മു∙ ജമ്മു കശ്മീരിൽ രാജ്യാന്തര അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടിടങ്ങളിലായി കണ്ടെത്തിയ രണ്ടുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിർത്തിയിലെ പട്രോളിങ്ങിനിടെയാണ് ഇവർ സുരക്ഷാ സേനയുടെ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്രോളിങ്ങിനിടെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള അസ്റ്റില്ലയിൽ നിന്ന് 32 കാരനെ സംശയകരമായ നിലയിൽ കണ്ടെത്തുകയായിരുന്നു. അബു ബക്കർ എന്ന ഇയാളെ സൈന്യം കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പൊലീസിന് കൈമാറി.


ഇന്നലെ വൈകുന്നേരം പൂഞ്ച് മേഖലയിലെ സൗജിയൻ സെക്ടറിലാണ് നാൽപ്പത്തൊന്നുകാരനായ മുഹമ്മദ് റാഷിദ് ഖാനെ കണ്ടെത്തിയത്. ഇയാൾ പാക്ക് അധീന കശ്മീരിലെ ബാഗ് ജില്ലക്കാരനാണ്. ഇയാളെയും ചോദ്യം ചെയ്തുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച അതർത്തിയിൽ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാൾ പാക് പൗരനും മറ്റൊരാൾ ലശ്കർ-ഇ-ത്വയ്ബ പ്രവർത്തകനുമാണ് എന്ന് കരുതുന്നു.