ഗുജറാത്ത് തീരത്തുനിന്നും സംശയാസ്പദമായ രീതിയില്‍ പാക് ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന കണ്ടെത്തി
ഗുജറാത്ത് തീരത്തുനിന്നും സംശയാസ്പദമായ രീതിയില്‍ പാക് ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന കണ്ടെത്തി. ഞായറാഴ്ച രാവിലെ 10.30നാണ് ഒമ്പതംഗ ക്രൂ ഉള്ള സമുദ്ര പാവക് എന്ന പാകിസ്ഥാനി ബോട്ട് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തുനിന്നും സംശയാസ്പദമായ രീതിയില്‍ പാക് ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന കണ്ടെത്തി. ഞായറാഴ്ച രാവിലെ 10.30നാണ് ഒമ്പതംഗ ക്രൂ ഉള്ള സമുദ്ര പാവക് എന്ന പാകിസ്ഥാനി ബോട്ട് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി.
ഉറി ആക്രമണത്തിന്‍റെയും അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെയും പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ബോട്ട് കണ്ടെത്തിയത് അതീവ ജാഗ്രതയോടെയാണ് രാജ്യം കാണുന്നത്. പാകിസഥാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ ഇന്ത്യയുടെ ജലാതിര്‍ത്തിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.