ശ്രീനഗർ: Firing In Srinagar: ജമ്മുകശ്മീരിലെ ശ്രീനഗറിലെ ഒരു സ്‌കൂളിൽ ഭീകരാക്രമണം. ഭീകരാക്രമണത്തിൽ രണ്ട് അദ്ധ്യാപകരെ വെടിവെച്ചു കൊന്നുവെന്ന് ജമ്മു കശ്മീർ ഭീകരർ സ്ഥിരീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സംഗം സർക്കാർ സ്‌കൂളിലാണ് ഭീകരാക്രമണം നടന്നത്. സ്‌കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരെയാണ് ഭീകരർ കൊന്നൊടുക്കിയത്.  കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കശ്മീരിൽ 5 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇന്നലെ പ്രശസ്ത കശ്മീരി പണ്ഡിറ്റും, മെഡിക്കൽ ഷോപ്പിന്റെ ഉടമയുമുൾപ്പെടെ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.


Also Read: കശ്മീരില്‍ പോലീസ് സംഘത്തിന് നേരെ ഭീകരാക്രമണം, 2 പേര്‍ക്ക് വീരമൃത്യു


പ്രദേശത്തെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരർ രാവിലെ സ്‌കൂളിൽ എത്തുകയും ഇവിടേയ്ക്ക് അതിക്രമിച്ച് കയറുകയും അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ധ്യാപകർ മരണമടഞ്ഞത്. സെെന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.  സംഭവം നടക്കുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Union Home Ministry) ഇന്ന് ഒരു സുപ്രധാന യോഗം വിളിച്ചിട്ടുണ്ട്. 


Also Read: Driving Licence ഉണ്ടാക്കുന്നവർ സൂക്ഷിക്കുക, തട്ടിപ്പിന് ഇരയാകരുത്! 


 


യോഗത്തിൽ ജമ്മു കശ്മീരിലെ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പുറമെ, ഭീകരർക്കെതിരെയുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിൽ നടക്കുന്ന യോഗത്തിൽ സിആർപിഎഫിന്റെ ഡിജി ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികളിലെ നിരവധി ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇതിനുപുറമെ, ഐബി മേധാവിയും അർദ്ധസൈനിക സേനയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.