ഉദയ്പൂർ കൊലപാതകം; പ്രതികൾ എൻഐഎ കസ്റ്റഡിയിൽ
പ്രതികളായ റിയാസ് അക്തറിയെയും ഘൗസ് മുഹമ്മദിനെയും എൻഐഎ കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്
ജയ്പൂർ: സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ എൻഐഎ കസ്റ്റഡിയിൽ. പ്രതികളായ റിയാസ് അക്തറിയെയും ഘൗസ് മുഹമ്മദിനെയും എൻഐഎ കസ്റ്റഡിയിലെടുത്തു.അറസ്റ്റിലായ രണ്ട് പ്രതികൾക്കും പാകിസ്താനിൽ ചില ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് .
കൊലപാതകത്തിന്റെ സൂത്രധാരൻ പാകിസ്ഥാൻ സ്വദേശിയാണെന്നും എൻഐഎ കണ്ടെത്തി.പാകിസ്ഥാനിലെ സൽമാൻ ഭായ് എന്നറിയപ്പെടുന്നയാളാണ് കൊലപാതകത്തിന്റെ സൂത്രധാരൻ.കൊലപാതകം സൂക്ഷ്മമായി ആസൂത്രണം ചെയ്തതും പ്രതികളെ പ്രേരിപ്പിച്ചതും ഇയാൾ ആണെന്നാണ് കണ്ടെത്തൽ.പ്രതികളെ അജ്മീറിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് ജയ്പൂരിലേക്ക് കൊണ്ടുപോകും.
ജൂൺ 10 മുതൽ കൊലപാതകം നടത്തുന്നതിന് വേണ്ടിയുള്ള ഗൂഢാലോചന പ്രതികൾ നടത്തിയിരുന്നു. പ്രാദേശികമായ സഹായങ്ങളും ഇതിനായി പ്രതികൾക്ക് ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. പത്തിലധികം പേർക്ക് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. നിലവിൽ കേസ് ജയ്പൂരിലെ എൻഐഎ കോടതിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.