മുംബൈ:  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്  താക്കറെക്ക് ദുബായില്‍ നിന്നും  ഭീഷണി....


COMMERCIAL BREAK
SCROLL TO CONTINUE READING

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ പേരിലാണ് ഭീഷണി.  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്  താക്കറെ (Uddhav Thackeray) യുടെ  ബാന്ദ്രയിലെ വസതിയായ  മതോശ്രീയിലാണ്   ഫോണ്‍  സന്ദേശം എത്തിയത്. 


നാലു ഫോണ്‍ കോളുകളാണ് വന്നതെന്നാണ് റിപ്പോര്‍ട്ട് . മുഖ്യമന്ത്രിയുടെ വീട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു  ഭീഷണി.
 
 ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണ് വിളിക്കുന്നതെന്നും  ഉദ്ധവ് താക്കറെയുമായി സംസാരിക്കണമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ഫോണ്‍ വിളിച്ചത് ആരാണെന്നും എവിടെനിന്നാണെന്നും കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് മുംബൈ പോലീസ് പറഞ്ഞു. 


Also read: 143 കോടി രൂപയുടെ ആസ്തി, സ്വന്തമായി കാറില്ല.. ഇത് ഉദ്ധവ് താക്കറെ...!!


ശനിയാഴ്ച രാത്രി 10.30 നാണ് ഫോണ്‍ കോള്‍ വന്നത്. ഇതേ തുടര്‍ന്ന് ഉദ്ധവ്  താക്കറെയുടെ വസതിക്കു ചുറ്റിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.