Covid-19; നിയന്ത്രണങ്ങൾ കൊവിഡ് കേസുകൾ കുറച്ചു; മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരില്ലെന്ന് ഉദ്ധവ് താക്കറെ
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തിൽ എത്തുമായിരുന്നുവെവെന്ന് ഉദ്ധവ് താക്കറെ
മുംബൈ: കൊവിഡ് നിയന്ത്രണത്തിന് സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കാം. എന്നാൽ മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് (Covid) രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ (Restrictions) ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിൻ ലഭ്യത അനുസരിച്ച് ശനിയാഴ്ച മുതൽ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ (Vaccination) ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. കഴിഞ്ഞ വർഷം ചെയ്തതിന് സമാനമായി കൊവിഡിനെതിരെ (Covid-19) ഒന്നിച്ച് പോരാടും. 18.-45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ നൽകാനായി 12 കോടി ഡോസ് വാക്‌സിൻ വാങ്ങുമെന്നും വെള്ളിയാഴ്ച മൂന്ന് ലക്ഷം വാക്‌സിൻ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും
അതേസമയം, ഇന്ന് രാജ്യത്ത് നാല് ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4,01,993 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 3,523 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ മൂന്ന് ലക്ഷം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്‌ത് വെറും ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കണക്കുകൾ നാല് ലക്ഷത്തിലേക്ക് ഉയർന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...