സനാതന ദർമ്മത്തെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഇതിന്റെ പേരിൽ ഏത് നടപടി നേരിടാനും തയ്യാറാണെന്ന് ഉദയനിധി മാധ്യമങ്ങളോട് വ്യക്തമാക്കി. സനാതൻ ധർമ്മത്തിനെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങളുടെ പേരിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞാൻ സനാതന ധർമ്മത്തെ വിമർശിക്കുകയും സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറയുകയും ചെയ്തു അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അത് ഇനിയും ആവർത്തിക്കും. തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമവും കായിക വകുപ്പും വഹിക്കുന്ന ഉദയനിധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ALSO READ:  'ആദ്യമായല്ല അവർ സനാതന ധർമ്മത്തെ അപമാനിക്കുന്നത്': ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ


പാർട്ടി വക്താവ് തന്റെ പരാമർശങ്ങളെ "വംശഹത്യയ്ക്കുള്ള ആഹ്വാനമാണ്" എന്ന് വിശേഷിപ്പിച്ചതിന് ശേഷം "വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്" അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചു . പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തെ ഭരണകക്ഷി ഭയക്കുന്നുവെന്നും ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്ന് ആരോപിച്ച് സനാതൻ ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി ശനിയാഴ്ച പറഞ്ഞിരുന്നു.


“ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഉന്മൂലനം ചെയ്യണം. കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാവില്ല. അവ ഉന്മൂലനം ചെയ്യണം. അതുപോലെയാണ് സനാതനധർമ്മവും. അത് ഉന്മൂലനം ചെയ്യേണ്ട ഒന്നാണ്. ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഉദയനിധി ഇതിനെക്കുറിച്ച് സംസാരിച്ചത്.


ഉദയനിധിയുടെ പരാമർശം വിദ്വേഷ പ്രസംഗമാണെന്ന് ആരോപിച്ച് അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പോലീസ് കമ്മീഷണർ, നോർത്ത് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ, ഡൽഹി പോലീസിന്റെ സൈബർ സെൽ എന്നിവർക്ക് പരാതി നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.